FLASH NEWS

നോവൊഴിയാതെ ചാലിയാർപ്പുഴ : ഇതുവരെ ലഭിച്ചത് 52 മൃതദേഹങ്ങൾ

WEB TEAM
August 01,2024 11:08 AM IST

മലപ്പുറം : വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരിൽ നിരവധി പേരുടെ മൃതദേഹം കണ്ടെടുത്തത് ചാലിയാർപ്പുഴയിൽ നിന്ന്.

മലപ്പുറം ജില്ലയിലെ നിലമ്പൂർ പോത്തുകല്ല് ഭാഗത്ത് ചാലിയാർ പുഴയിൽനിന്ന് ഇന്നലെ  രാത്രി 7 മണി വരെ കണ്ടെടുത്തത് 52 മൃതദേഹങ്ങളും 75 ശരീര ഭാഗങ്ങളും.

മൃതദേഹങ്ങളിൽ 28 പുരുഷന്മാരും 21 സ്ത്രീകളും 2 ആൺകുട്ടികളും സ്ത്രീയോ പുരുഷനോ എന്ന് തിരിച്ചറിയാത്ത ഒരു വ്യക്തിയും ഉൾപ്പെടുന്നു.  

ഇതിനു പുറമേ കൂടാതെ 75 ശരീര ഭാഗങ്ങളും ലഭിച്ചിട്ടുണ്ട്. 

അയൽജില്ലയിൽ നടന്ന ദുരന്തത്തിൻ്റെ നോവ് ഏറ്റു വാങ്ങുകയാണ് ചാലിയാർ പുഴയും ഇവിടങ്ങളിലെ ജനങ്ങളും.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.